കാസര്‍കോട് : നിരോധിച്ച പ്ലാസ്റ്റിക് പിടിച്ചെടുക്കാനെത്തിയ നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞതായി പരാതി. ഇതേതുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഉദ്യോഗസ്ഥരെ കയ്യേറ്റംചെയ്ത വധഭീഷണി മുഴക്കിയതായും അപ്പനപ്പൂപ്പന്മാരെ തെറിവിളിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ബസ് സ്റ്റാൻഡ് പരിസരത്തെ ബിഗ്ബസാർ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഒരു ഫുഡ്സ്റ്റാളിലാണ് അക്രമസംഭവങ്ങൾ തലപൊക്കിയത്.. നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ദാമോദരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സിദ്ദിഖ് , രാജീവന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രൂപേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലെ കടകളിൽ റെയ്ഡ് നടന്നത്.
റെയ്ഡിൽ ബ്ലെൻഡർക്കി എന്ന ഭക്ഷണശാലയിൽ 350 മില്ലി ലിറ്ററിന്റെ ശീതളപാനീയങ്ങളും കുടിവെള്ള കുപ്പിയും ഫ്രീസറിൽ വില്കനായി നിരത്തിവെച്ചിരുന്നു ഇത് പാടില്ലെന്ന് ഉദ്യോഗസ്ഥർ വെക്തമാക്കിയപ്പോളാണ് സംഘർഷം ആരംഭിച്ചത് ,പരിശോധനയ്ക്കിടെ കടയുടമയെത്തി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് വധഭീഷണി മുഴക്കുകയായിരുന്നു,പരിശോധനയുടെ ഭാഗമായി മൊബൈലില്‍ വീഡിയോ ഷൂട്ട് ചെയ്തത് ചോദ്യം ചെയ്ത ഫോണും ഉടമകൾ പിടിച്ചെടുത്തു . പിന്നീട് ഉദ്യോഗസ്ഥരെ കടയില്‍ നിന്നും തള്ളി പുറത്താക്കാൻ ശ്രമിച്ചതായും ഉദ്യോഗസ്ഥർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു .
ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നിരുന്നുവെങ്കിലും നടപടി കര്‍ശനമാക്കുന്നതിന് 15 വരെ സമയം നല്‍കിയിരുന്നു. ശനിയാഴ്ച കേരളമൊട്ടാകെ പരിശോധന നടത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടകളിൽ പരിശോധന നടത്തിയതെന്ന്ൽ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ഉദ്യോഗസ്ഥരാണ് കുഴപ്പം സൃഷ്ടിച്ചതെന്ന് കടയുടമ ആരോപിക്കുന്നു. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ക്യാബിനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്ബോഴാണ് വീഡിയോ പകര്‍ത്തിയതെന്ന് കടയുടമ കുറ്റപ്പെടുതി. എന്നാല്‍ കടയിലെ സിസിടിവി ദൃശ്യം പരിശോധിച്ചാല്‍ കടയുടമ പറയുന്നത് കള്ളമാണെന്ന് വ്യക്തമാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.പരിശോധനകളിൽ ആരോപണങ്ങൾ ഉണ്ടാവരുത്തുന്ന നിർബന്ധമാണ് വീഡിയോ ചത്രികരിക്കാൻ ഇടയാക്കിയത് . വിവരമറിഞ്ഞ് ടൗണ്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണ് ബിഗ് ബസാറിൽ ഉരുണ്ടുകൂടിയ സംഘര്‍ഷാവസ്ഥ ഒഴിവായത്. സിസിടിവി ദൃശ്യം പരിശോധിക്കാന്‍ പോലീസ് തയ്യാറായെങ്കിലും പാസ് വേഡ് മറ്റൊരാളുടെ കയ്യിലാണെന്ന് പറഞ്ഞ് കടയുടമ സാവകാശം ചോദിച്ചിരിക്കുകയാണ്.മാത്രമല്ല പുറത്തുനിന്നുള്ളവർ ഇടപെടൽ കൂടുതൽ സംഘർഷത്തിന് കരണമായതായും ഉടമകൾ വ്യക്തമാക്കി