കാഞ്ഞങ്ങാട്:രണ്ടര വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുനൊപ്പം വീടുവിട്ട യുവതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു.2019 നവംബര്‍ 26 ന് രാവിലെ 9 മണിയോടെ വിടുവിട്ടിറങ്ങിയ ഭാര്യ വൈകുന്നേരം 7.30 മണിക്കുശേഷവും തിരിച്ചെത്തിയില്ലെ ന്ന ഭര്‍ത്താവിന്റെ പരാതിയിലാണ് കേസ്.മുലയൂട്ടുന്ന രണ്ടര വയസ്സുള്ള മക നെ തന്റെ വീട്ടിലുപേക്ഷിച്ചാണ് യുവതി വിടുവിട്ടത്.ബദിയടുക്ക പെ ർ ഡാലയിലെ ചെക്കളത്ത് രാമന്റെ മകളും അജാനൂര്‍ വെള്ളിക്കോത്തെ സി.സുനിൽ കുമാറിന്റെ ഭാര്യ കെ.ജയകുമാരിക്കെതിരെയാണ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചത്. ഹൊസ്ദുര്‍ഗ്ഗ് ജുഡീഷ്യ ൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.വൈകുന്നേരത്തോടെ തിരിച്ചുവരാമെന്ന്ച്ചുവരാമെന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും തെറ്റിദ്ധരിപ്പിച്ചാണ് യുവതി കാമുകനൊപ്പം വീടുവിട്ടത്.രണ്ടര വയസ്സുള്ള കുട്ടിയെ നിര്‍ദാക്ഷിണ്യം ഉപേക്ഷിച്ചുപോയ യുവതിക്കെതിരെ നിയമനടപടി വേണമെന്ന സുനിൽ കുമാറിന്റെ പരാതിയിൽ ഹൊസ്ദുര്‍ഗ്ഗ് പോലീസാണ് അന്വേഷണം നടത്തിയത്.മാതാവിന്റെ പരിചരണം ആവശ്യമായ പിഞ്ചുകുട്ടിയുടെ ആരോഗ്യത്തിനും ജീവനും തന്നെ ഭീക്ഷണിയായ രീതിയിൽ സ്വന്തം ഇഷ്ടം നോക്കിപോയ യുവതിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.