ഉദുമ :പാലക്കുന്ന് കോട്ടിക്കുളത്ത് കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിനിടെ യുവാക്കളുടെ സംഘം തമ്മിലടിച്ച് വിവാഹം അലങ്കോലമാക്കി.കീഴൂര്‍ പ്രദേശത്തെയും കോട്ടികുളത്തെയും യുവാക്കളാണ് വിവാഹ സ്ഥലത്ത് മദ്യലഹരിയിൽ തമ്മിലടിച്ചത്.തിരുവക്കോളിയിലെ ശക്തി ഓഡിറ്റോറിയത്തിൽ നടന്ന വിവാഹചടങ്ങിനിടെയാണ് കഴിഞ്ഞ ദിവസം യുവാക്കള്‍ തമ്മിലടിച്ചത്.ഇത് തുടര്‍ച്ചയായ നാലാം തവണയാണ് ശക്തി ഓഡിറ്റോറിയത്തിൽ വിവാഹത്തിനിടെ സംഘടനം നടക്കുന്നത്.നിസ്സാര കാരണങ്ങളുണ്ടാക്കിയാണ് യുവാക്കളുടെ സംഘം വിവാഹ മണ്ഡപത്തിന് പുറത്ത് തമ്മിലടി നടത്തുന്നത്.കഴിഞ്ഞ ദിവസത്തെ സംഘട്ട നം ബേക്ക ൽ പോലീസ് ഇടപ്പെട്ടാണ് തീര്‍ത്തത്.മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിൽ യുവാക്കള്‍ തമ്മിലടിക്കുന്നത് വധൂവരന്മാരുടെ രക്ഷിതാക്കളുടെ സ്വസ്തഥത കെടുത്തുന്നുണ്ട്.മംഗളകരമായ വിവാഹ ചടങ്ങിനിടെ യുവാക്കള്‍ തമ്മിൽ നടക്കുന്ന സംഘട്ട നങ്ങള്‍ മൂലം ഇവര്‍ പൊറുതിമുട്ടിയിരിക്കുകയാണ്.കീഴൂരിലെയും കോട്ടികുളത്തെയും യുവാക്കള്‍ തമ്മിൽ വിവാഹ സ്ഥലത്ത് നേരിട്ട് കണ്ടാൽ അവിടെ അടി നടക്കുമെന്നുറപ്പാണ്.തമ്മിലടിയുണ്ടാക്കാന്‍ പ്രത്യേക കാരണങ്ങളൊന്നും വേണ്ടെന്നും ദൃക്സാക്ഷികള്‍ പറയുന്നു.ഈ അവസ്ഥ തുടരുന്നതുമൂലം കീഴൂരിൽ നിന്നും കോട്ടികുളത്തുനിന്നുമുള്ള ബന്ധുക്കളെ വിവാഹത്തിന് ക്ഷണിക്കാന്പോലും വിവാഹപ്പാര്‍ട്ടികള്‍ ക്ക് ഭയമാണ്.വിവാഹ മണ്ഡപത്തിൽ തുടര്‍ച്ചയായി ഇരുവിഭാഗങ്ങളും തമ്മിൽ നടക്കുന്ന സംഘട്ടനം ബേക്ക ൽ പോലീസിനും തലവേദനയായിട്ടുണ്ട്.