മഞ്ചേശ്വരം: ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ പ്രവേശന കവാടം എം സി കമറുദ്ദീന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് അധ്യക്ഷത വഹിച്ചു. 2018-19 മെയിന്റനന്‍സ് ഗ്രാന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രധാന കവാടം നിര്‍മിച്ചത്. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന്മാര്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.