കാഞ്ഞങ്ങാട് :പൗരത്വ ഭേതഗതി ബില്ലിനെതിരെ സി.പി.എം.യുവജന സംഘടനയായ ഡിവൈഎഫ്ഐയും മുസ്ലീം ലീഗിന്റെ യുവജന സംഘടനയായ യൂത്ത് ലീഗും തമ്മിൽ കൈക്കോര്‍ക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വന്‍ ചര്‍ച്ചയായി .കഴിഞ്ഞ ദിവസം കണ്ണൂരിലണ് ഇരു യുവജന സംഘടനകളും കൈകോര്‍ത്ത് പ്രതിഷേധ സംഗമം നടത്തിയത്.ഇത് കോണ്‍ഗ്രസിനകത്ത് ഗൗരവത്തോടെയാണ് ചര്‍ച്ച ചെയ്യുന്നത്.കണ്ണൂരിൽ ഡിവൈഎഫ്ഐയും യൂത്ത് ലീഗും തമ്മിൽ കൈകോർത്തതിൽ തെറ്റില്ല ന്നാണ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയും വ്യക്തമാക്കിയിരിക്കുന്നത്. പൗരത്വ ഭേതഗതി ബില്ലിനെതിരെയുള്ള സമരത്തിൽ കോണ്‍ഗ്രസ്സ് നിലപാടിനെതിരെ ലീഗിന് ശക്തമായ എതിര്‍പ്പുണ്ട്.ഈ സൗഹൃദം ശക്തമാവുകയാണെങ്കിൽ ചില രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ക്ക് കേരളം സാക്ഷയം വഹിക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.യുഡിഎഫിലെ പ്രധാന ഘടക കക്ഷിയായ മിസ്ലീം ലീഗ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പി കൂടുത സീറ്റുകളി മത്സരിക്കാനാണ് സാധ്യത.ഇത് യുഡിഎഫിൽ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും.ആ പശ്ചാത്തലത്തിൽ ലീഗിന്റെ സീറ്റുകളിലും മറ്റിടങ്ങളി ൽ ചിലതിലും സ്വതന്ത്രമായി മത്സരിക്കാനും സാധ്യതയുണ്ട്.അങ്ങനെയെങ്കിൽ ഇടതുപിന്തുണ ഉറപ്പിക്കാനായായി ലീഗിന് കരുത്ത് തെളിയാക്കാനാവുമെന്നാണ് അവര്‍ കരുതുന്നത്.യുഡിഎഫിലെ അഭിപ്രായ ഭിന്നതകള്‍ അടുത്ത തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഭരണതുടര്‍ച്ച ലഭിക്കാന്‍ സഹായിക്കും .അതുകൊണ്ട് തന്നെ ഇടതുമുന്നണിയുമായി സൗഹൃദമനോഭാവം ഇപ്പഴേ വളര്‍ത്തിയെടുക്കാനും സന്നിഗ്ധ ഘട്ടത്തിൽ അത് ഉപയോഗപ്പെടുത്താനുമാണ് ലീഗ് ആലോചിക്കുന്നത്.കൂടാതെ സിപിഎമ്മിന് എന്നും തലവേദന സൃഷ്ടിക്കുന്ന സിപിഐയെ ഒതുക്കാനും ഇത് ഉപകാരപ്പെടുമെന്ന് സിപിഎമ്മും കരുതുന്നു.