ലോക കൊതുക് ദിനം:
ഉദുമ പഞ്ചായത്തിൽ ബോധവത്ക്കരണ റാലി നടത്തി
ഉദുമ: ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, ഉദുമ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, എക്കോ ക്ലബ്ബ് എന്നിവയുടെ
നേതൃത്വത്തിൽ ലോക കൊതുകു ദിനത്തോടനുബന്ധിച്ച് ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ സൈനബ അബൂബക്കർ അധ്യക്ഷയായി . കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എം. മുഹമ്മദ് ബോധവൽകരണ ക്ലാസ്സെടുത്തു. പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ നാലാംവതുക്കൽ,വി.കെ.അശോകൻ , പ്രിനിസിപ്പൽ ഇൻ ചാർജ് കെ.വി. അഷ്റഫ് , പ്രഥമാധ്യാപകൻ ടി. വി. മധുസൂദനൻ, എൻ. എസ്. എസ്.
പ്രോഗ്രാം ഓഫീസർ പി. എച്ച്. വിനോദ്, എക്കോ ക്ലബ് കോർഡിനേറ്റർ പി. കെ. ഹേമലത, ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് വി.കെ. ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു. റാലിയിൽ പങ്കെടുത്തവർ കൊതുക് നിർമാർജ്ജന പ്രതിജ്ഞ എടുത്തു.