തൃക്കരിപ്പൂര്‍: അര്‍ദ്ധരാത്രി ഷാപ്പില് കയറിയ കള്ളന് മൂക്കറ്റം കള്ളും മോന്തി സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്കുമായി കടന്നുകളഞ്ഞു. തൃക്കരിപ്പൂര്‍ നടക്കാവിലെ കള്ള് ഷാപ്പിലാണ് കവര്‍ച്ച നടന്നത്. മേശപ്പുറത്ത് പണം സൂക്ഷിച്ചിട്ടുണ്ടായിരുന്നുവെങ്കിലും മോഷ്ടാവ് ഇത് കൊണ്ടുപോയില്ല .
വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. തുടര്‍ന്ന് മേശപ്പുറത്ത് സൂക്ഷിച്ച കുപ്പികളിലെ കള്ള് കുടിച്ചു. ഇതിനു ശേഷം സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്ക് ഊരിയെടുത്ത് കടന്നുകളയുകയായിരുന്നു. ഹാര്‍ഡ് ഡിസ്ക് നഷ്ടപ്പെട്ടതിനാല്‍ പ്രതിയുടെ ദൃശ്യം ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷവും ഈ ഷാപ്പില് കള്ളന് കയറിയിരുന്നു. എന്നാല്‍ അന്ന് കുടിച്ച കള്ളിന്റെ പണംഔദാര്യത്തോടെ മേശപ്പുറത്തു വച്ചിട്ടാണ് കള്ളന് പോയത്. ഇതേത്തുടര്‍ന്നാണ് ഷാപ്പില് സിസി ടിവി ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ ഇത്തവണ പണം എടുക്കാതെ സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്ക് ഊരിയെടുത്തു പോകുകയായിരുന്നു.
ഷാപ്പുടമയുടെ ഉടമയുടെ പരാതിയില്‍ ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി