കാസർകോട്: രാജ്യത്ത് ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഇന്ത്യന്‍ ജനതയെ ഒരുമിപ്പിച്ച പോരാട്ടമാണെന്ന് എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് ദഹ്ലാന് ബാഖവി. ‘സി.എ.എ പിന്‍വലിക്കുക, എന്‍.ആര്.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക’ എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക്-സിറ്റിസണ്‍സ് മാര്‍ച്ചിന്റെ ആദ്യ ദിനമായ ഇന്നലെ കാസര്‍ഗോഡ് നടന്ന ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തെ ജനങ്ങളെ ആര്.എസ്.എസ് എന്നും അല്ലാത്തവരെന്നും വേര്‍തിരിക്കാന്‍ പ്രക്ഷോഭം സഹായകമായി. പ്രക്ഷോഭങ്ങളെ മുസ്ലിംകളുടെ മാത്രം പോരാട്ടമായി ചിത്രീകരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സ്വാതന്ത്ര്യ സമരമുള്‍പ്പെടെ രാജ്യത്തിനുവേണ്ടി നടന്ന എല്ലാ പോരാട്ടങ്ങളിലും എങ്ങിനെയാണോ മുസ്ലിം ജനവിഭാഗങ്ങള്‍ മുന്നില്‍ നിന്നത് അതുപോലെ തന്നെ ഈ പോരാട്ടത്തിനും മുസ്ലിം ജനവിഭാഗങ്ങള്‍ മുന്നില്‍ തന്നെയുണ്ട്. ഈ പോരാട്ടങ്ങളുടെ പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന പ്രചാരണം ശരിയല്ലെന്നും എസ്.ഡി.പി.ഐ പോരാട്ടങ്ങളുടെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. സി.എ.എ പിന്വിലക്കുന്നതു വരെ എസ്.ഡി.പി.ഐ പോരാട്ടം തുടരും. ‘കാഗസ് നഹീ ദിഖായേങ്കേ, ഞങ്ങള്‍ രേഖ കാണിക്കുകയില്ല’ എന്ന പ്രചാരണത്തിന് എസ്.ഡി.പി.ഐ തുടക്കം കുറിച്ചിരിക്കുകയാണ്. രാജ്യവ്യാപകമായി അയ്യായിരം പൊതുപരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമാണ് കേരളത്തില്‍ കാസര്‍ഗോഡ് തുടക്കം കുറിച്ചിരിച്ചിരിക്കുന്ന സിറ്റിസണ്‍സ് മാര്‍ച്ച്്. മാര്‍ച്ച് തിരുവനന്തപുരത്ത് എത്തുമ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന സി.എ.എ വിരുദ്ധ പോരാട്ടം കൂടുതല്‍ ശക്തമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.
എസ്.ഡി.പി.ഐ കര്‍ണാടക സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുല്‍ മജീദ്, പി.ഡി.പി ദേശീയ കമ്മിറ്റി അംഗം എസ് എം ബഷീര്‍ അഹമ്മദ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്,കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി പി അജ്മല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ സംസാരിച്ചു.
എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, കെ എസ് ഷാന്‍, പി ആര് സിയാദ്, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സെക്രട്ടറിയേറ്റംഗങ്ങളായ ഇ എസ് ഖ്വാജാ ഹുസൈന്, പി കെ ഉസ്മാന്, സംസ്ഥാന സമിതിയംഗങ്ങളായ ഡോ. സി എച്ച അഷറഫ്, പി ആര് കൃഷ്ണന് കുട്ടി, വിമന്‍ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഖമറുല്‍ ഹസീന, ജില്ലാ ജനറല്‍ സെക്രട്ടറി ഷാനിതാ ഹാരീസ് സംബന്ധിച്ചു. ആദ്യദിനം കാസര്‍ഗോഡ് മുന്‍സിപ്പല്‍ ഓഫീസ് പരിസരത്ത്(പുലിക്കുന്ന്) നിന്നാരംഭിച്ച സിറ്റിസണ്‍സ് മാര്‍ച്ച് ദഹ്ലാന് ബാഖവി ഫ്ളാഗ് ഓഫ് ചെയ്തു. മാര്‍ച്ച് ന്യൂ ബസ് സ്റ്റാന്‍ഡ്, നുള്ളിപ്പാടി, അണംകൂര്‍, വിദ്യാനഗര്‍, ബി.സി റോഡ് പിന്നിട്ട് നായന്മാര്മൂലയില് സമാപിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ മാര്‍ച്ചില്‍ അണി നിരന്നു. മാര്‍ച്ചിനോടനുബന്ധിച്ച് ജില്ലയുടെ വിവിധയിടങ്ങളില്‍ ദേശീയ കലാസംഘം അവതരിപ്പിച്ച ‘മേരേ പ്യാരേ ദേശ് വാസിയോം’ തെരുവരങ്ങ് ഫാഷിസത്തിന്റെ കപട ദേശീയതയും ദേശവിരുദ്ധതയും തുറന്നുകാട്ടി.