സപ്തദിന എൻ. എസ്. എസ്. സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
ഉദുമ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ ‘സ്വാതന്ത്ര്യാമൃതം 2022’ സപ്തദിന സഹവാസക്യാമ്പ് നടത്തി. ക്യാമ്പിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു .സമാപന സമ്മേളനം പഞ്ചായത്ത് അംഗം ചന്ദ്രൻ നാലാംവാതുക്കൽ ഉദ്ഘാടനം ചെയ്തു. കെ.വി. അഷറഫ് അധ്യക്ഷനായി. ‘തിങ്കളാഴ്ച നിശ്ചയം’ ഫൈയിം നടി മിനി ഷൈനിനെ ആദരിച്ചു.മുൻ ക്യാമ്പിലെ മികച്ച വോളിണ്ടിയർമാർക്ക് ഉപഹാരങ്ങൾ നൽകി. പ്രിൻസിപ്പൽ എൻ.പി.ഷാജി, പിടിഎ പ്രസിഡന്റ് സത്താർ, മുക്കുന്നോത്ത്, പി.ശരത്, പി. എച്ച്. വിനോദ്, കുസുമം, സുകുമാരി,സി.അയ്യപ്പൻ എന്നിവർ സംസാരിച്ചു.