കാസർകോട് :മീഞ്ചയിൽ നിന്ന് രണ്ടു ദിവസം മുമ്പ് കാണാതായ അധ്യാപികയുടെ മൃതദേഹം ഇന്ന് രാവിലെ ഷിറിയ പാലത്തിന് സമീപം കടലോരത്ത് കണ്ടെത്തി.മിയാപ്പദവ് വാണിവിജയ ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയും സി.പി.ഐ.പ്രാദേശിക നേതാവുമായ ചന്ദ്രന്റെ ഭാര്യ രൂപയുടെ മൃതദേഹമാണ് കണ്ടെത്തിയത്.അമ്മവൻ രാഘവനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.കൈവിരലിൽ ഭർത്താവിന്റെ പേരുള്ള വിവാഹമോതിരം മൃതദേഹം തിരിച്ചറിയാൻ സഹായകമായി.സ്ഥലത്ത് ബന്ധുക്കളും പോലീസും എത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ഉടൻ മാറ്റും.
രണ്ടു ദിവസം മുമ്പാണ് രൂപ ഭർത്താവിനെയും രണ്ടു മക്കളെയും വിട്ട് അപ്രത്യക്ഷയായത്.ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചശേഷമാണ് വീട് വീട്ടത്.ബന്ധുക്കൾ നൽകിയ പരാതിയിൽ മഞ്ചേശ്വരം പോലീസ് അന്വേഷണം ഊര്ജിതമാക്കിയതിനിടയിലാണ് മൃതദേഹം ഇന്ന്കണ്ടത്.അതിനിടെ രൂപയുടെ തിരോധനത്തെ തുടർന്ന് കസ്ടടിയിലെടുത്ത സ്കൂളിലെ അധ്യാപകനും കാമുകനുമായ വെങ്കിടരാജ കാരന്തിനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.കാരന്തിന്റെ പര്സപരവിരുദ്ധമായ മൊഴി പോലീസിനെ കുഴക്കുന്നുണ്ട്.അപ്രത്യക്ഷയായാകും മുമ്പ് രൂപ സഞ്ചരിച്ച സ്കൂട്ടർ ഇന്നലെ ഉപേക്ഷിച്ചനിലയിൽ പോലീസ് കണ്ടെടുത്തിരുന്നു.
.