ഹൈമാസ്റ്റ് മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു
നീലേശ്വരം : നീലേശ്വരം നഗരസഭയില്‍ ഹൈമാസ്റ്റ് മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. എംപിയുടെ പ്രാദേശിക വികസന പദ്ധതി പ്രകാരം അനുവദിച്ച ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന് എം.പി നിര്‍വ്വഹിച്ചു. പടിഞ്ഞാറ്റം കൊഴുവല്‍ മാടത്തിങ്കല്‍ ക്ഷേത്രപാലകക്ഷേത്ര പരിസരം, ഇടുവിങ്കാല്‍ കിഴക്കന്‍ കൊഴുവല്‍, ചിറപ്പുറം, ശ്രീവത്സം ഓഡിറ്റോറിയത്തിന് സമീപം, കരുവാച്ചേരി പതിക്കാല്‍ ജംഗ്ഷന്, തൈക്കടപ്പുറം കോളനി ജംഗ്ഷന് എന്നിവിടങ്ങളിലാണ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. വിവിധ കേന്ദ്രങ്ങളിലായി നടന്ന പരിപാടികളില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ടിവി ശാന്ത അധ്യക്ഷത വഹിച്ചു. പടിഞ്ഞാറ്റം കൊഴുവലില്‍ കൗണ്‍സിലര്‍ പി. ബിന്ദു, വിനു നിലാവ്, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എറുവാട്ട് മോഹനന്, ടി.വി. ഷീബ, ഇ. അശ്വതി, ഇ. ഷജീര്‍, കെ. മോഹനന്, കെ.വി.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.