കാസർകോട്: വിദ്യാനഗർ പന്നിപ്പാറ കോപ്പ സ്വദേശിയായ വ്യാപാരി ബംഗളൂരുവില്‍ കുഴഞ്ഞുവീണുമരിച്ചു. കെ.എച്ച് അഷ്റഫ് (43)ആണ് മരിച്ചത്. ബംഗളൂരുവില്‍ വ്യാപാരം നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെ താമസസ്ഥലത്ത് വെച്ച് സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വൈകിട്ടോടെ നാട്ടിലെത്തിച്ചു. രാത്രി 11 മണിയോടെ മുട്ടത്തൊടി ഹിദായത്ത് നഗര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. പരേതനായ ഹമീദിന്റെയും മൈമൂനയുടേയും മകനാണ്. ഭാര്യ: ജാസ്മിന്. മക്കള്‍: ഷിറിന, ഷാഹില്‍, ഹാമിദ്, അഫ്രീന. മരുമകന്: ഇസ്ഹാക് ഇന്ദിരാനഗര്‍. സഹോദരങ്ങള്‍: ഹബീബ്, ഹക്കീം, ആസിഫ്, ആഷിക.