കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ടൗണിലെ നടപ്പാതകള്‍ കച്ചവടക്കാര്‍ കയ്യടക്കിയതോടെ കാല്‍നടയാത്രയ്ക്ക് വഴിയില്ലാതെ പൊതുജനം കഷ്ടപ്പെടുന്നു.കോട്ടച്ചേരി ട്രാഫിക്ക് ജംങ്ങ്ഷന് മുതൽ കൈലാസ് സിനിമാശാലസ്ഥിതി ചെയ്തിരുന്ന സ്ഥലം വരെയുള്ള നടപ്പാതകളാണ് കച്ചവടക്കാര്‍ കൈയ്യടക്കിയിരിക്കുന്നത്.ടൗണിലെ പഴം പച്ചക്കറി കച്ചവടക്കാരാണ് നടപ്പാതയിലെ കൂടുതല്‍ ഭാഗവും കയ്യടക്കിവെച്ചിരിക്കുന്നത്.പച്ചക്കറി കച്ചവടക്കാര്‍ ഫുട്പാത്ത് മുഴുവന്‍ പച്ചക്കറി ചാക്കുകളും അവശിഷ്ടങ്ങളും സൂക്ഷിക്കുന്നത് മൂലം പ്രഭാത സമയങ്ങളില്‍ സഞ്ചാരം ഏറെ പ്രയാസകരമാണെ ന്ന് നാട്ടുകാര്പരാതിപ്പെട്ടു.പഴം,പച്ചക്കറി കച്ചവടക്കാരും നടപ്പാത കയ്യേറിയിട്ടുണ്ട്.നടപ്പാതയിലെ യാത്രാ തടസ്സം നീക്കാന്‍ നഗരസഭാ അധികൃതരും പോലീസും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.ജനത്തിരക്ക് കൂടുന്ന സമയങ്ങളില്‍ കാല്‍നടയാത്രക്കാര്‍ ക്ക് നടന്നുപോകാന്‍ റോഡിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്.