കാസർകോട് :കയ്യൂര്‍ -ചീമേനി പഞ്ചായത്തിലെ കുട്ടമത്ത്-കയ്യൂര്‍ ചീമേനി റോഡിന്റെ മെക്കാഡം ടാറിങ്ങിന് കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി ഭരണാനുമതി നല്കി. 4.96 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുളളത്. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷനായ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. യോഗത്തില്‍ സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, എല്‍.എല്‍.ജി.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി. അണികണ്ഠകുമാര്, മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.