കാഞ്ഞങ്ങാട്:കാസര്‍കോട് ജില്ലയിലെ എക്സൈസ് വിഭാഗം സര്‍ക്കാര്‍ ഖജനാവ് കാലിയാക്കാന്‍ മാത്രമാണെന്ന ആരോപണം ശക്തമാകുന്നു.കാസര്‍കോട് ഏറ്റവും ഒടുവിലായി മീന്‍വണ്ടിയില്‍ നിന്നും 18 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തതോടെയാണ് ജില്ലയില്‍ എക്സൈസ് വിഭാഗം എന്തുചെയ്യുകയാണെന്ന ചോദ്യം ഉയര്‍ന്നിരിക്കുന്നത്.കഞ്ചാവ് മുതല്‍ എം.ഡി.എം.ഏ ലഹരിമരുന്ന് വരെ സുലഭമായി ലഭിക്കുന്ന കാസര്‍കോട് ജില്ലയില്‍ മയക്കുമരുന്ന് മാഫിയ്ക്ക് വെള്ളവും വളവും നല്‍കുന്നത് എക്സൈസ് ഉദ്യോഗസ്ഥരാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. മയക്കുമരുന്നുകളുടെ വ്യാപനം തടയാന്‍ ചുമതലപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ മെയ്യനങ്ങാതെ ഇരുന്ന് ശബളം കൈപ്പറ്റുമ്പോള്‍ മയക്കുമരുന്ന് മാഫിയയെ നിലയ്ക്ക് നിര് ത്തേണ്ട അധിക ചുമതല കൂടി പോലീസിന്റെ തലയിലായിരിക്കുകയാണ്.കഴിഞ്ഞ ദിവസം മായിപ്പാടിയില്‍ നിന്നാണ് കാസര്‍കോട് പോലീസ് മീന്‍വണ്ടിയില്‍ നിന്നും 18 കിലോ കഞ്ചാവ് പിടികൂടിയത്. കാസര്‍കോട് പോലീസിന്റെ ജാഗ്രത മൂലമാണ് കഞ്ചാവ് പിടിക്കൂടാന്‍ കഴിഞ്ഞത്. മയക്കുമരുന്ന് കള്ളക്കടത്തിന് ഏറ്റവും സുരക്ഷിത രീതിയെന്ന നിലയിലാണ് മീന്‍വണ്ടിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.വാഹനപരിശോധനക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച മീന്ലോറിയെ കാസര്‍കോട് പോലീസ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ റഹീം,എസ്.ഐ.ഷെയ്ഖ് അബ്ദുള്‍ റസാഖ് എന്നിവര്‍ ചേര് ന്നാണ് പിടികൂടിയത്. മീന്ലോറില് കഞ്ചാവ് എത്തിയത് എറണാകുളത്തുനിന്നാണെ ന്ന് വ്യക്തമായിട്ടുണ്ട്.മധ്യകേരളത്തില്‍ നിന്നും കര്‍ണ്ണാടക അതിര്‍ത്തിയായ കാസര്‍കോട് വരെ കഞ്ചാവ് എത്തിയത് വിവിധ ജില്ലകള്‍ പിന്നിട്ടാണ്.എക്സൈസില്‍ ഇന്റലിജന്‍സ് പ്രവര് ത്തിക്കുന്നുണ്ടെങ്കിലും അമ്പേ പരാജയമാണെ ന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവം വ്യക്തമാക്കുന്നത്.കാസര്‍കോട് ജില്ലയില്‍ അടുത്തകാലത്ത് നടന്ന മയക്കുമരുന്ന് വേട്ടകള്‍ മുഴുവന്‍ നടത്തിയതും പോലീസാണ്.കാഞ്ഞങ്ങാട്ടു നിന്നും ഹാഷിഷ് പിടികൂടിയതും ബേക്കലില്‍ നിന്നും എം.ഡി.എം.ഏ ലഹരിമരുന്ന് പിടികൂടിയതും പോലീസാണ്.24 മണിക്കൂറും എടുത്താല്‍ തീരാത്ത ജോലിഭാരത്തിനിടെയാണ് മയക്കുമരുന്നുവേട്ട എന്ന അമിത ജോലിഭാരം കൂടി പോലീസിന്റെ തലയില്‍കെട്ടിവെച്ച് എക്സൈസ് കരയ്ക്കിരുന്ന് കളികണ്ടുരസിക്കുന്നത്.ഏതാനും മാസങ്ങള്‍ക്കു മുമ്പ് ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പൂങ്ങോട് നിന്നും 112 കിലോ കഞ്ചാവ് പിടിച്ചെടുത്തതും ചിറ്റാരിക്കാല്‍ പോലീസാണ്.ആന്ധ്രയില്‍ നിന്നും കാസര്‍കോട് ജില്ലയിലേക്ക് ഇന്നോവ കാറില്‍ കടത്തിയ 112 കിലോ കഞ്ചാവാണ് ചിറ്റാരിക്കാല്‍ പോലീസ് പിടികൂടിയത്.ജില്ലയില്‍ അടുത്ത കാലത്തൊന്നും എക്സൈസിന്റെ നേതൃത്വത്തില്‍ വന്‍മയക്കുമരുന്ന് വേട്ടകള്‍ നടന്നിട്ടില്ല.