മഞ്ചേശ്വരം:രണ്ടു ദിവസമായി കാണാതായ അധ്യാപികയുടെ ദുരൂഹ തിരോധാനത്തിന്റെ ചുരുളഴിക്കാനാകാതെമഞ്ചേശ്വരം പോലീസ് വട്ടംകറങ്ങുന്നു.മീഞ്ച മിയാപ്പദവിലെ സ്വകാര്യഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപികയും സ്ഥലത്തെ സി,പി.ഐ പ്രാദേശിക നേതാവിന്റെ ഭാര്യയുമായ രൂപയുടെ തിരോധനമാണ് പോലീസിനെ വട്ടംകറക്കുന്നത്.ആത്മഹത്യ കുറിപ്പ് എഴുതിവെച്ചശേഷമാണ് രൂപ ടീച്ചർ അപ്രത്യക്ഷയായത്.ഇതു സംബന്ധിച്ചു പരാതി കിട്ടിയ ഉടൻ പോലീസ് ടീച്ചറുടെ കാമുകനും അധ്യാപകനുമായ വെങ്കിടരാജ കാരന്തിനെ നിരന്തരം ചോദ്യംചെയ്തിട്ടും ദുരൂഹതയുടെ ചുരുളഴിക്കാനായിട്ടില്ല.ടീച്ചറുമായി കാരന്തിന് വർഷങ്ങളായുള്ളവഴിവിട്ട ബന്ധമുണ്ട്.എന്നാൽ ഈ അടുത്തകാലത്ത് കാരന്ദ് ടീച്ചറുമായി അകന്നിരുന്നതായും നാട്ടുകാർ പറയുന്നു. ഇതിന്റെ തുടർച്ചയായാണ് രൂപ വീടുവിട്ടിറങ്ങിയതെന്നും സൂചനയുണ്ട്.വെങ്കിട്ടരാജ കാരന്ദ് ജ്യോതിഷിയുമാണ്.