ബംഗളൂരു: പശുക്കളെ തീയിലൂടെ ഓടിക്കുന്ന ആചാരത്തിനെതിരെ നടപടിയെടുക്കാതെ യെദ്യൂരപ്പ സര്‍ക്കാര്‍. വൈക്കോല്‍ കൂട്ടിയിട്ട് കത്തിച്ച് അതിലൂടെ പശുക്കളെയും കാളകളെയും ഓടിക്കുന്ന ആചാരം കര്‍ണ്ണാടകയില്‍ മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നതാണ്. എന്നാല്‍ ഇപ്പോള്‍ നിയമവിരുദ്ധമായ ഈ ആചാരത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികള്‍ രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ ഈ ആചാരത്തിനെതിരെ യാതൊരുവിധ നടപടി കൈക്കൊള്ളാന്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ തയ്യാറാകുന്നില്ല .
ആചാരത്തെ എതിര്‍ത്താല്‍ തിരിച്ചടിയാവുമെന്നും വര്‍ഷങ്ങളായി തുടര്‍ന്ന് പോരുന്ന ആചാരമായതിനാല്‍ ഇടപെടാനാവില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം. അതേസമയം, പശുക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന ചടങ്ങാണിതെന്നും നിയമവിധേയമല്ലെന്നുമാണ് മൃഗസ്നേഹികളുടെ വാദം. പശുക്കള്‍ക്ക് വേണ്ടി വാദിക്കുന്ന ബിജെപി സര്‍രക്കാര്‍ എന്തുകൊണ്ട് നടപടിയെടുക്കിന്നില്ലെന്നും ഇവര്‍ ചോദിച്ചു.പശുക്കളെ തീയിലേക്ക് വിടും മുമ്ബ് അലങ്കരിക്കുകയും മഞ്ഞള്‍ വെള്ളത്തില്‍ കുളിപ്പിക്കുകയും ചെയ്യും. തീയിലൂടെ ചാടുമ്ബോള്‍ പശുക്കളുടെ ശരീരത്തിലെ ചെള്ളുകള്‍ ചാകുമെന്നും പശുക്കള്‍ക്ക് ആരോഗ്യം വര്‍ധിക്കുമെന്നും ത്വഗ് രോഗങ്ങള്‍ ഉണ്ടാകില്ലെന്നുമാണ് വിശ്വാസം.