കാസർകോട്: പൗരത്വഭേദഗതി നിയമത്തിനെതിരെ ബദിയടുക്കില് ജനുവരി 20ന് മഹാറാലി സംഘടിപ്പിക്കും.പൗരത്വ സംരക്ഷണ സമിതിയാണ് സംഘാടകർ. മനുഷ്യാവകാശ പ്രവര്‍ത്തകയും കത്വകേസ് അഭിഭാഷകയായ ദീപികസിംഗ് റാലിയെ അഭിസംബോധന ചെയ്യും.20 ന് വൈകുന്നേരം 3 മണിക്ക് ബോളുകട്ട ഗ്രൗണ്ടില്‍ നിന്നും പ്രകടനം ആരംഭിച്ച് ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് പ്രതിഷേധ സംഗമം നടക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, ടി.വി രാജേഷ് എം.എല്‍.എ, പ്രമുഖ പത്ര പ്രവര്ത്തകന് രവി ചിന്തക്, സാമുദായിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും.ബദിയടുക്ക, കുമ്പഡാജെ,എണ്‍മകജെ,പുത്തിഗെ,ചെങ്കള,ബെള്ളൂര്‍,തുടങ്ങിയ പഞ്ചായത്തില്‍ നിന്നുള്ളവര്‍ റാലിയില്‍ പങ്കെടുക്കും.