ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ സ്റ്റേ ചെയ്യമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. വിചാരണ സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഫൊറൻസിക് റിപ്പോർട്ട് വരുന്നത് വരെ വിചാരണ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.ദിലീപിനെ വിചാരണ ചെയ്യുന്നത് ഫൊറൻസിക് റിപ്പോർട്ട് വന്നശേഷം മതിയെന്നും റിപ്പോർട്ട് മൂന്ന് ആഴ്ചക്കുള്ളിൽ സമർപ്പിക്കാൻ ലാബിന് നിർദ്ദേശം നൽകാനും കോടതി നിർദ്ദേശിച്ചു. നടിയെ ആക്രമിച്ച കേസിലെ വീഡിയോ തെളിവുകളിൽ സംശയമുന്നയിച്ചാണ് ഫൊറൻസിക് പരിശോധന ആവശ്യപ്പെട്ടിട്ടുള്ളത്.