65 വർഷമായി പാടത്ത് ജീവിതം:
അരവത്ത് കോരനെ പാലക്കുന്ന് ലയൺസ് ക്ലബ്ബ് ആദരിച്ചു
പാലക്കുന്ന് : ജീവിതം പാടത്ത് പണിയെടുക്കാൻ വേണ്ടി മാത്രം മാറ്റിവെച്ച കർഷകൻ അരവത്തെ കോരനെ കർഷക ദിനത്തിൽ പാലക്കുന്ന് ലയൺസ് ക്ലബ്ബ് ആദരിച്ചു.
77 പിന്നിട്ടുവെങ്കിലും കോരട്ടൻ പാടത്തെ പണി വിട്ട നേരമില്ല. അരവത്ത് പാടശേഖര സമിതി നിലവിൽ വന്നതിനു ശേഷം പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.
നിലവിൽ പടശേഖരസമിതി പ്രസിഡന്റ് ആണ്. പതിനാഞ്ചാം വയസ്സിൽ തുടങ്ങിയ കൃഷി ജീവിതം 77 വയസ്സിലും തുടർന്നുപോകുന്നു. തെങ്ങ്, കവുങ്ങ്, വാഴ, നെൽകൃഷി തുടങ്ങി കോരേട്ടൻ തൊടാത്ത കാർഷിക മേഖലയില്ല. കൊയ്ത്തു കഴിഞ്ഞാൽ പിന്നെ കുമ്പളം, വെള്ളരി തുടങ്ങിയ പച്ചക്കറി കൃഷിയിൽ മുഴുകം. ഭാര്യ കാവേരിയും മക്കളും കോരേട്ടന് സദാ പിന്തുണ നൽകുന്നു.
വാർഡ്മ അംഗം ണികണ്ഠൻ, പള്ളിക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി വി. സുകുമാരൻ, ലയൺസ് ക്ലബ് പ്രസിഡന്റ് പട്ടത്താൻ മോഹൻ സെക്രട്ടറി സതീഷ് പൂർണിമ, ട്രഷറർ രാജേഷ് ആരാധന,
കുമാരൻ കുന്നുമ്മൽ, പി. എം. ഗംഗാധരൻ, എൻ.ബി.ജയകൃഷ്ണൻ വിശ്വനാഥൻ കൊക്കാൽ,
റഹ്മാൻ പൊയ്യയിൽഎന്നിവർ പ്രസംഗിച്ചു.