മുംബൈ: അന്ധേരി ഈസ്റ്റിലെ ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ പെണ്‍വാണിഭ സംഘത്തെ കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ പൊലീസ് ഇവരില്‍ നിന്നും രക്ഷിച്ചു. ഇന്നലെ അന്ധേരിയിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിറ്റി പോലീസിന്റെ സോഷ്യല്‍ സര്‍വീസ് (എസ്.എസ്) ബ്രാഞ്ചാണ് റെയ്ഡ് നടത്തിയത്. രക്ഷപ്പെടുത്തിയവരില്‍ ഒരാള്‍ വനിതാ നടിയും ഗായികയുമാണ്. മറ്റൊരാള്‍ മറാത്തി സിനിമ- സീരിയല്‍ നടിയാണ്.
സെക്സ് റാക്കറ്റിലേക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുകയും, ലൈംഗികവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്ത പ്രധാന കണ്ണിയായ പ്രിയ ശര്‍മ(29) എന്ന യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടിവാലി ഈസ്റ്റില്‍ ട്രാവല്‍ ഏജന്‍സി നടത്തുകയായിരുന്നു പ്രിയ എന്ന് എസ്.എസ് ബ്രാഞ്ച് സീനിയര്‍ ഇന്‍സ്പെക്ടര്‍ സന്ദേഷ് റെവാലെ പറഞ്ഞു.രക്ഷപ്പെടുത്തിയവരില്‍ ഒരാള്‍ വനിതാ നടിയും ഗായികയുമാണ്. മറ്റൊരാള്‍ മറാത്തി സിനിമ- സീരിയല്‍ നടിയാണ്. സംഭവത്തില്‍ പ്രിയ ശര്‍മയ്ക്കെതിരേ കേസ് ഫയല്‍ ചെയ്തു. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.