‘കോലായിയുടെ ചരിത്രാന്വേഷണങ്ങൾക്കൊപ്പം താനുമുണ്ടാവും’:മന്ത്രി . അഹ്മദ് ദേവർകോവിൽ.
കാസർകോട് :കാസർകോടി ന്റെ വിസ്മൃതിയിലാണ്ടു പോയ പുരാരേഖകളും പുരാവസ്തുക്കളും കണ്ടെത്തി സംരക്ഷിക്കാനുള്ള കോലായിയുടെ പരിശ്രമങ്ങൾക്കൊപ്പം താനുമുണ്ടാകുമെന്ന് സംസ്ഥാന മ്യൂസിയം, തുറമുഖ വകുപ്പു മന്ത്രി അഹ്മദ് ദേവർകോവിൽ ഉറപ്പു നൽകി.
എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ കോലായ് ലൈബ്രറി, റീഡിംഗ് റൂം ആന്റ് പുരാവസ്തു സംരക്ഷണകേന്ദ്രം ഒരുക്കിയ പുരാവസ്തുക്കളുടെ . പ്രദർശനോദ്ഘാടനം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
രാവിലെ കോലായിയുടെ കൊടിമരത്തിൽ അഷ്റഫ് ബെദിര യുടെ നേതൃത്വത്തിൽ ദേശീയപതാക ഉയർത്തി.
സ്കാനിയ ബെദിര സ്വാഗതം പറഞ്ഞ പരിപാടിയിൽ ഇബ്രാഹിം ബാങ്കോട് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക, ചാരിറ്റി പ്രവർത്തനങ്ങളിലെ പ്രമുഖ. വ്യക്തിത്വമായ മൂസ ഹാജി ചേരൂരിനേയും നാടക- സിനിമാ നടനായ നെപ്ട്യൂൺ ചൗക്കിയേയും മന്ത്രി ആദരിച്ചു.
ബാരെ മുഹമ്മദ് സാദിക് ,അജിത് കുമാർ ആസാദ് , ഉമ്മർ പാണലം , ഹസൈനാർ തോട്ടും ഭാഗം ,സുലൈഖാ മാഹിൻ, ഷറഫുന്നിസ ഷാഫി ,കെ.എച്ച്.മുഹമ്മദ്, റഹ്മാൻ മുട്ടത്തൊടി തുടങ്ങിയവർ