ഒരു കുടുംബത്തിലെ ആറ് പേർ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ
ജമ്മു: ഒരു കുടുംബത്തിലെ ആറുപേരെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജമ്മുവിലെ സിദ്ര പ്രദേശത്താണ് സംഭവം. ഗൃഹനാഥയായ സക്കീന ബീഗം, അവരുടെ മക്കളായ നസീമ അക്തർ, റുബീന ബോനോ, സഫർ അലി, ബന്ധുക്കളായ നൂർ ഉൾ ഹബീബ് , സജാദ് അഹമ്മദ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ നഗരത്തിലെ സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.