മഞ്ചേശ്വരം:ആത്മത്യാക്കുറിപ്പ് എഴുതി വെച്ചശേഷം വീടുവിട്ട യുവഅധ്യാപികക്ക് വേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കി. അതിനിടെ കാണാതായ യുവതിയുടെ കാമുകനും സഹപ്രവർത്തകനുമായ അധ്യാപകനെ മഞ്ചേശ്വരം പോലീസ് വലയിലാക്കി ചോദ്യം ചെയ്യുന്നു. മീഞ്ച മിയാപ്പദവിലെ സ്വകാര്യ ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയും 32 കാരിയുമായ രൂപയെയാണ് കഴിഞ്ഞദിവസം കാണാതായത്.രൂപയുടെ ഭർത്താവ് സ്ഥലത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്. ചികുർപാതയിലാണ് ഇവരുടെ വീട്. വെങ്കിട രമണ കാരന്ത് എന്ന അധ്യാപകനാണ് കസ്ടടിയിലുള്ളത്.മൂന്നുദിവസം മുമ്പാണ് രണ്ടുമക്കളുടെ മാതാവായ രൂപയെ കാണാതായത്.