ഉപ്പള: മാതാവിനെയും മകനെയും വീട്ടിൽ കയറി വധിക്കാൻ ശ്രമം.മഞ്ചേശ്വരം വൊർക്കാടിയിലെ കോടിപാടി ഹൗസിൽ താമസിക്കുന്ന മാതാവിനെയും മകനെയും ആണ് ഗുണ്ടകൾ തലങ്ങും വിലങ്ങും അക്രമിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അഞ്ചോളം വരുന്ന ഗുണ്ടകൾ വീട്ടിൽ കയറി ആക്രമിക്കുകയും,ഇരുവരെയും ഇരുമ്പ് ദണ്ഡുകൊണ്ട് തലയിൽ അടിക്കുകയും, കാലിൽ മാരകമായ മുറിവേൽപ്പിക്കുകയും ചെയ്തു. യാതൊരു കാരണവും ഇല്ലാതെയാണ് തന്നെ മകൻ റാസിക്കിനെ ഭക്ഷണം കഴിക്കുമ്പോൾ വീട്ടിൽ കയറി വന്ന് മാരകമായി ആക്രമിച്ചതെന്ന് ഉമ്മ ജമീല പറയുന്നു. മുമ്പ് ഓട്ടോ തടഞ്ഞപ്രശ്നവുമായി റാസിക്കിനെതിരെ ചിലർ പരാതി ഉന്നയിച്ചിരുന്നെങ്കിലും, ആ പ്രശ്നത്തിൽ പോലീസ് ഇടപെടുകയാണെങ്കിൽ തനിക്ക് പ്രശ്നമില്ലെന്നും അല്ലാതെ ഗുണ്ടാ ആക്രമണം അംഗീകരിക്കില്ലെന്നും ജമീല പറഞ്ഞു.