വാഹന ഇൻഷുറൻസ് പോളിസിയുടെ മറവിൽ വൻ തട്ടിപ്പ്, ഇടുക്കിയിൽ ഒരാൾ അറസ്റ്റിൽ
ഇൻഷുറൻസ് ഏജൻ്റ് ഇടുക്കി തങ്കമണി സ്വദേശി വിശാഖ് പ്രസന്നനെയാണ് പോലീസ് കസ്റ്റഡിയിലായത്.
ഇടുക്കി : ഇടുക്കിയിൽ വാഹന ഇൻഷുറൻസ് പോളിസിയുടെ മറവിൽ വൻ തട്ടിപ്പ്. രേഖകളിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ഇൻഷുറൻസ് ഏജൻ്റ് ഇടുക്കി തങ്കമണി സ്വദേശി വിശാഖ് പ്രസന്നനെയാണ് പോലീസ് കസ്റ്റഡിയിലായത്. തൊടുപുഴ, കട്ടപ്പന, കുമളി തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി പേര് തട്ടിപ്പിന് ഇരയായതായി സൂചന. ചെറിയ വാഹനങ്ങളുടെ നമ്പർ ഉപയോഗിച്ച് ടിപ്പർ അടക്കമുള്ളവയുടെ ഇൻഷുറൻസ് അടച്ചു നൽകുകയായിരുന്നു രീതി.