തൃശൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രതികള്‍ പിതാവിന്റെ സുഹൃത്തുക്കള്‍
തൃശ്ശൂർ: തൃശ്ശൂർ പുന്നയൂർക്കുളത്ത് പ്ലസ്ടു വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. പിതാവിന്റെ സുഹൃത്തുക്കൾ ചേർന്നാണ് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ടുമാസം മുമ്പായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടി അമ്മയോട് പരാതി പറഞ്ഞിരുന്നു. എന്നാൽ ഇവർ പോലീസിൽ പരാതിപ്പെടുകയോ മറ്റു നടപടികളുമായി മുന്നോട്ട് പോവുകയോ ചെയ്തിരുന്നില്ല. ഇതിനുശേഷം സ്കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിലാണ് കുട്ടി അധ്യാപകരോട് ഈ വിവരം പറഞ്ഞത്.
അച്ഛന്റെ സുഹൃത്തുക്കൾ ചേർന്നാണ് തന്നെ കൂട്ട ബലാത്സംഗം ചെയ്തത് എന്നാണ് കുട്ടി കൗൺസിലിങ്ങിൽ പറഞ്ഞത്. പിതാവിന്റെ സുഹൃത്തുക്കൾ കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് ഇടക്കിടക്ക് വീട്ടിൽ വരാറുണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേർ കൂടി പോലീസ് പിടിയിലാകാനുണ്ട്. ഗുരുവായൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പെൺകുട്ടിയെ ഇവർ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും കഞ്ചാവ് ഇടപാടുമായി ഇവർ വീട്ടിലെത്തിയപ്പോഴായിരുന്നു കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്നുമാണ് വിവരം. സംഭവം മറച്ചുവെക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് വീട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.