കാഞ്ഞങ്ങാട്:പോലീസ് പരിശോധനക്കിടെ നിര്‍ത്താതെപോയ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ഇന്നലെ ഹൊസ്ദുര്‍ഗ്ഗ് എസ്.ഐ.എന്‍.പി.രാഘവന് നടത്തിയ പരിശോധനക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്കാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നമ്പര്‍ പ്ലേറ്റിലാതെയും ഹെല്‍മറ്റ് ധരിക്കാതെയും ഓടിച്ചെത്തിയ ബൈക്കിന് പോലീസ് കൈകാണിച്ചിരുന്നെങ്കിലും യാത്രക്കാരന് നിര്‍ത്താതെപോയി.തുടര്‍ന്ന്
പോലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.കെ.എല്‍.60 ക്യൂ4432 നമ്പര്‍ ബൈക്കാണ് ബസ്റ്റാന്റ് പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.