എസ്ബിഐ വായ്പ എടുത്തവർ ശ്രദ്ധിക്കുക, ഇഎംഐ കുത്തനെ ഉയരും!
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്കുകൾ വർദ്ധിപ്പിച്ചു. ഇതോടെ എസ്ബിഐയിൽ നിന്നും വിവിധ വായ്പ എടുത്തവരുടെ ഇഎംഐകൾ ചെലവേറിയതാകും. എംസിഎൽആർ നിരക്കാണ് എസ്ബിഐ വർധിപ്പിച്ചിരിക്കുന്നത്. ഭവനവായ്പകൾ പോലെയുള്ള ബാങ്കിന്റെ ദീർഘകാല വായ്പകൾ ഈ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ എംസിഎൽആർ ഉയരുന്നത് വായ്പ എടുത്തവരെ സാരമായി ബാധിക്കും.