ജമ്മുവിൽ ബസ് നദിയിലേയ്ക്ക് മറിഞ്ഞ് ആറ് സൈനികർ കൊല്ലപ്പെട്ടു; 30പേർക്ക് ഗുരുതര പരിക്ക്
ജമ്മു: ബസ് നദിയിലേയ്ക്ക് മറിഞ്ഞ് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ(ഐടിബിപി) ആറ് സൈനികർ കൊല്ലപ്പെട്ടു. ചന്ദൻവാരിക്ക് സമീപമായിരുന്നു അപകടം. ബസിന്റെ ബ്രേക്ക് തകർന്ന് നിയന്ത്രണം തെറ്റി നദിയിലേയ്ക്ക് വീഴുകയായിരുന്നു. 30പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ജമ്മു കാശ്മീരിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 39പേരാണ് ബസിലുണ്ടായിരുന്നത്.