പുലർച്ചെ വീട്ടുമുറ്റത്ത് ഗൃഹനാഥൻ കണ്ടത് മനുഷ്യന്റെ അറ്റ കൈപ്പത്തി; അന്വേഷണത്തിനൊടുവിൽ മൃതദേഹം കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ
നെടുമ്പാശേരി: റെയിൽവേ ട്രാക്കിന് സമീപമുള്ള വീട്ടുമുറ്റത്ത് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് അകപ്പറമ്പ് ആറ് സെന്റ് കോളനി നിവാസി അശോകന്റ് വീട്ടുമുറ്റത്ത് കൈപ്പത്തി കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപമുള്ള റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം കണ്ടെത്തി.വാപ്പാലശേരി സ്വദേശി അബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അബുവിനെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. മുറിഞ്ഞ കൈപ്പത്തി നായ വീട്ടുമുറ്റത്ത് കൊണ്ടിട്ടതാണെന്നാണ് പൊലീസ് പറയുന്നത്.