കുണ്ടംകുഴി:രാത്രി ഭര്‍തൃമതിയെ തേടിയെത്തിയ സി.പി.എം പ്രാദേശിക നേതാവിനെ ഭര്‍ത്താവ് കയ്യോടെ പിടികൂടി. കുതറിയോടി സ്വന്തം വീട്ടിലെത്തിയ നേതാവിനെ പിന്തുടര്ന്നെത്തിയ നാട്ടുകാര്‍ വളഞ്ഞുവെച്ച് പിടികൂടുകയും തുടര്‍ന്ന് ബേഡകം പൊലീസിലേല്‍പ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ്ബേഡകത്തെ പാർട്ടി ഗ്രാമത്തിൽ അതിനാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. സി.പി.എം കുണ്ടംകുഴി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള ഒരു പ്രാദേശികനേതാവാണ് വേലിചാടി ഭർത്താവില്ലാത്ത വീട്ടിൽ ഉൾപ്പാർട്ടി ചർച്ചക്കെത്തിയത്. ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യക്കൊപ്പം പാര്‍ട്ടിനേതാവിനെ സംശയകരമായ സാഹചര്യത്തില്‍ കണ്ടത്. ഉടന്‍ നിലമറന്ന ഭര്‍ത്താവ് നേതാവിനെ നേതാവിനെ കയ്യോടെ പിടികൂടിയെങ്കിലും ഇയാള്‍ കുതറിയോടുകയായിരുന്നു.മിന്നൽ വേഗതയിൽ സ്വന്തം വീട്ടില്‍ നേതാവ് എത്തുമ്പോഴേക്കും പിറകെ കൂടിയ ആളുകള്‍ നേതാവിനെ വളഞ്ഞിട്ട് പിടികൂടി തടവി കുടഞ്ഞശേഷം പൊലീസിലേല്‍പ്പിക്കുകയും ചെയ്തു. രാത്രി അസമയത്ത് സംശയിക്കാവുന്ന സ്ഥിതിയില്‍ വീട്ടില്‍ കണ്ടുവെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ നേതാവിനെതിരെ ബേഡകം പൊലീസ് കേസെടുത്തിട്ടുണ്ട്.നാടിനെ ഇളക്കിമറിച്ച സംഭവം സി.പി.എമ്മില്‍ ചൂടുപിടിച്ച ചര്‍ച്ചയായിക്കഴിഞ്ഞു. സദാചാരലംഘനം നടത്തിയ നേതാവിനെതിരെ നടപടി വേണമെന്നാണ് അണികളുടെ ആവശ്യം.ഏരിയ-ജില്ലാ നേതൃത്വവും റിപ്പോർട്ട് തേടി .