പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, പോക്സോ കേസിൽ വൈദികൻ അറസ്റ്റിൽ
കൊച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. എടമ്പാടം പള്ളിയിലെ വൈദികൻ ജോസഫ് കൊടിയനാണ് (63) അറസ്റ്റിലായത്. പറവൂർ ചേന്ദമംഗലം സ്വദേശിയാണ് ജോസഫ് കൊടിയൻ. ഇയാൾക്കെതിരെ പോക്സോ കേസ് ഫയൽ ചെയ്തിട്ടുണ്ട്.