അടിച്ചു പൂസായി എയർ ഹോസ്റ്റസ്, ഹോട്ടലിൽ എത്തിയ കുടുംബത്തിന്റെ കാർ അടിച്ചുതകർത്തു
ജയ്പൂർ: ഹോട്ടലിൽ മദ്യപിച്ച് ലക്കുകെട്ട എയർ ഹോസ്റ്റസ് ഭക്ഷണം കഴിക്കാനെത്തിയ മറ്റൊരു കുടുംബത്തിന്റെ കാർ അടിച്ചു തകർത്തു. ഇക്കഴിഞ്ഞ ബുധനാഴ്ച ജയ്പൂരിലാണ് സംഭവം. പ്രാചി സിംഗ് എന്ന എയർഹോസ്റ്റസിനെയും സുഹൃത്തുക്കളായ നാലുപേരെയും പൊലീസ് അറസ്റ്റു ചെയ്തു.ഹോട്ടലിൽ എത്തിയവരുമായി വഴക്കിട്ട പ്രാചി, ബിയർ ബോട്ടിൽ ഉപയോഗിച്ച് അവരുടെ കാറിന്റെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു. അക്രമത്തിൽ പ്രാചിയുടെ ഭർത്താവും ഉൾപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. എതിർ സംഘത്തിൽ പെട്ട രണ്ടുപേർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.