ഓപ്പറേഷൻ ക്ലീൻ കാസർകോട് , കാഞ്ഞങ്ങാട് എം ഡി എം എ യുമായി 3 പേർ അറസ്റ്റിൽ
കാഞ്ഞങ്ങാട് :ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ ക്ലീൻ കാസര്‍കോടി ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 1.15 ഗ്രാം എം ഡി എം എ യുമായി 3 പേർ അറസ്റ്റിൽ.
പടന്നക്കാട് തസ്നിമ്സ് ഹൌസിൽ ഇസ്മായിലിന്റെ മകൻ തമീo ഇസ്മായിൽ
പടന്നാക്കാട് മാണ്ട്യൻ ഹൌസിൽ അബ്ദുൽ ഖാദർ മകൻ റാഷിദ്
പടന്നക്കാട് തസ്നിമ്സ് ഹൌസിൽ ഇസ്മായിൽ, മകൻ തഹസീൻ ഇസ്മായിൽ
എന്നിവരാണ് കാഞ്ഞങ്ങാട് സൗത്തിൽ വെച്ച് പോലീസ് നടത്തിയ വാഹന പരിശോധനയിൽ പിടിയിലായത്
പരിശോധനയിൽ ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ . പി.ഷൈൻ,എസ് ഐ സതീശൻ, കാഞ്ഞങ്ങാട്ഡിവൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ സ്ക്വാഡ് അംഗങ്ങൾ ആയ ,എസ് ഐ ശരത്ആർ , എ എസ് ഐ അബൂബക്കർ സിപി ഓ മാരായ അജയൻ, സജിത്ത്, നികേഷ്, ജിനേഷ്, പ്രണവ് എന്നിവർ ഉണ്ടായിരുന്നു