ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 15-കാരിക്ക് നഗ്നദൃശ്യങ്ങള്‍ അയച്ചു; യുവാവ് അറസ്റ്റില്‍
ശൂരനാട്: സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട 15 വയസ്സുകാരിക്ക് നഗ്നദൃശ്യങ്ങള്‍ അയച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
തിരുവനന്തപുരം ചിറയന്‍കീഴ് പാലവിള പുത്തന്‍വീട്ടില്‍ സജു(37)വിനെയാണ് ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്കാണ് ദൃശ്യങ്ങള്‍ അയച്ചത്. പ്രതിയെ റിമാന്‍ഡ് ചെയ്തതായി ശൂരനാട് എസ്.ഐ. കെ.രാജന്‍ബാബു പറഞ്ഞു.