“സ്നേഹപൂർവ്വം മുഹിമ്മാത്തിന്”രണ്ടാം ഘട്ടം വ്യാപകമാകുന്നു
അതാഉള്ള തങ്ങളും, ഷഹീർ അൽ ബുഖാരിയും പങ്കാളികളായി
പുത്തിഗെ: മുഹിമ്മാത്തിനു കീഴിൽ പുതുതായി ആരംഭിക്കുന്ന പദ്ധതികളുടെ വിജയത്തിനായി “സ്നേഹ പൂർവ്വം മുഹിമ്മാത്തിന്” എന്ന പേരിൽ ആവിഷ്കരിച്ച 500 രൂപ ചലഞ്ച് ണ്ടാം ഘട്ടം വ്യാപകമാകുന്നു.
മഞ്ചേശ്വരത്ത് സയ്യിദ് അതാഉള്ള തങ്ങൾ ഉദ്യാവരവും ,മഞ്ചേശ്വരം മള്ഹർ വൈ. ചെയർമാൻ സയ്യിദ് ഷഹീർ അൽ ബുഖാരി തങ്ങളും വിഹിതങ്ങൾ മുഹിമ്മാത്ത് പി.ആർ സെക്രട്ടറി അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ,മൂസ സഖാഫി കളത്തൂർ എന്നിവരെ ഏൽപിച്ചു.
സംഭാവന ചെയ്തവർക്കായി പ്രത്യക പ്രാർത്ഥന സംഗമമാണ് 28 ന് മു ഹിമ്മാത്തിൽ നടക്കുന്നത് .
അര ലക്ഷം ആളുകളിൽ നിന്ന് 500 രൂപ വീതം സംഭാവന സ്വീകരിക്കുന്ന പദ്ധതിക്ക വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ സ്ത നിരവധി പേർ കുടുംബ സമേതം ഇതിൽ പങ്കാളികളായി.