വിരമിച്ച കപ്പലോട്ടക്കാർക്ക് സൈലേഴ്സ് സൊസൈറ്റിയുടെ പ്രാഥമിക ആരോഗ്യ സുരക്ഷ പദ്ധതി : അപേക്ഷ സമർപ്പിക്കാം
പാലക്കുന്ന് : സതാംപ്ട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈലേഴ്സ് സൊസൈറ്റി, അതിന്റെ ചെന്നൈ ഘടകത്തിന്റെ നേതൃത്വത്തിൽ, വിരമിച്ച മർച്ചന്റ് നേവി ജീവനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന പ്രാഥമിക ആരോഗ്യ സുരക്ഷ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം. അതിനായുള്ള ഫോം കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിൽ എത്തിയിട്ടുണ്ട്. സി.ഡി.സി. യുടെയും ആധാറിന്റെയും പകർപ്പുകളും രണ്ടു ഫോട്ടോയും അടക്കം മർച്ചന്റ് നേവി ക്ലബ്ബിൽ നിന്ന് ലഭിക്കുന്ന ഫോമിൽ പൂരിപ്പിച്ച് അവിടെ തന്നെ ഏൽപ്പിക്കണം . വിരമിച്ച ജീവനക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയാണ് ആദ്യ ഘട്ടത്തിൽ പരിഗണിക്കുക. ജീവനക്കാരുടെ ഭാര്യമാർക്കും വിധവകൾക്കും ഇതേ രീതിയിൽ അപേക്ഷ നൽകാം.ഫോമിൽ അത് പ്രത്യേകം സൂചിപ്പിച്ചിരിക്കണം. ഉപ്പളയിൽ നിന്നുള്ളവർ മൊയ്ദീൻ ഷെയ്ക്കിനേയും (9895464729) പയ്യന്നുർ ഭാഗത്തുള്ളവർ എം. ബാലകൃഷ്ണനേയും (9497050960), കണ്ണൂർ – തലശേരി ഭാഗത്തുള്ളവർ രാമചന്ദ്രൻ അൽഫിയേയും (7025124255) ബന്ധപ്പെടുക.ജില്ലയിൽ നിന്നുള്ള ശേഷിക്കുന്നവർ കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബ് ഓഫീസിൽ (7994020011) ബന്ധപ്പെടുക.ആദ്യഘട്ടത്തിൽ അപേക്ഷകൾ 23നകം മെർച്ചന്റ് നേവി ക്ലബ്ബിൽ എത്തിക്കണം. മംഗളൂർ എനോപോയ മെഡിക്കൽ കോളേജുമായി സഹകരിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്.