സിനിമയിൽ പറയുന്നത് കേരളത്തിലെ കുഴിയെ പറ്റിയല്ല അയൽ സംസ്ഥാനത്തെ; പരസ്യം വിവാദമായതോടെ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ
‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്റര്‍ സര്‍ക്കാരിനെതിരല്ലെന്ന് നടൻ കുഞ്ചാക്കോ ബോബൻ. സിനിമയുടെ പരസ്യം വൻ വിവാദമായ സാഹചര്യത്തിലാണ് കുഞ്ചാക്കോ ബോബന്റെ പ്രതികരണം. പരസ്യം സര്‍ക്കാരിനെതിരല്ല. എന്നാല്‍ ഒരു സാമൂഹികപ്രശ്നം ഉന്നയിക്കുന്നുണ്ട്. പരസ്യം കണ്ടപ്പോള്‍ ചിരിച്ചു, ആസ്വദിച്ചു. എന്നാൽ കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ പ്രതിപാദ്യവിഷയമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.അതേസമയം, റോഡിലെ കുഴികളെ ട്രോളി സിനിമയുടെ പോസ്റ്റര്‍ ഇറക്കിയത് ആവിഷ്കാര സ്വതന്ത്ര്യമായി കാണണമെന്ന് വി ഡി സതീശന് പറഞ്ഞിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരടിക്കുന്നവര്‍ ഈ പോസ്റ്ററിനെ എതിര്‍ക്കുന്നതെന്തിനെന്നും സതീശന് ചോദിച്ചു.ഇത്തരത്തിലുള്ള എതിര്‍പ്പുകളുണ്ടായാല്‍ സിനിമ കൂടുതല്‍ ആളുകള്‍ കാണുമെന്നും പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.