ഫലകത്തിൽ ഈ. എം. എസ്. സ്മാരക’ മെന്നാണ് കുറിപ്പെങ്കിലും പഞ്ചായത്ത് രേഖയിലെന്ന് പരാതി
ഉദുമ : കൊടിമരം നാട്ടിയതിന്റെ പേരിൽ വിവാദമായ ഉദുമ ഗ്രാമ പഞ്ചായത്തിൽ കുണ്ടോളംപാറയിലെ
കമ്മ്യുണിറ്റി ഹാളിലെ ഫലകത്തിൽ ‘ഈ. എം. എസ്. സ്മാരക’ മെന്നാണ് കുറിപ്പെങ്കിലും പഞ്ചായത്ത് രേഖയിൽ അങ്ങിനെയല്ലെന്നാണ് അംഗം ചന്ദ്രൻ നാലാംവാതുക്കൽ പറയുന്നത്. 2010 സെപ്റ്റംബർ 8 ന് അന്നത്തെ സി. പി. എം. നേതൃത്വ ഭരണ മുന്നണിയാണ് ‘കുണ്ടോളംപാറ കമ്യുണിറ്റി ഹാൾ ‘ എന്ന് രേഖയിയിലുള്ളതിനെ ഇ. എം. എസ്. സ്മാരകമാക്കിയതെന്ന് ചന്ദ്രൻ പറയുന്നു. അതിന്റെ രേഖയും അദ്ദേഹത്തിന്റെ കൈവശമുണ്ട്.