ബസ് സ്കൂട്ടറില്‍ ഇടിച്ചു, തെറിച്ചുവീണത് ബസിന്റെ ചക്രത്തിനടിയിലേക്ക്; യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
തൃശ്ശൂര്‍: സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. പേരാമംഗലം സഞ്ജീവനി പ്രകൃതിചികിത്സാകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. നിത്യ (31)യാണ് മരിച്ചത്. അമല ആശുപത്രിക്കു സമീപം തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. പിറകില്‍ വന്ന സ്വകാര്യബസ് മറികടക്കാന്‍ ശ്രമിക്കവേ പിന്‍വശം സ്കൂട്ടറില്‍ തട്ടുകയായിരുന്നു. ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന ഡോ. നിത്യ ബസിന്റെ പിന്ചക്രത്തിനടിയിലേക്കാണ് തെറിച്ചുവീണത്.
ഭര്‍ത്താവ്: മുറ്റിച്ചൂര്‍ തണ്ടാശ്ശേരി വീട്ടില്‍ ടിന്റു ഉണ്ണികൃഷ്ണന്. രണ്ടുവയസ്സുള്ള ധ്രുവ് കൃഷ്ണയാണ് മകന്. തിരുവനന്തപുരം നാലാഞ്ചിറ പാറോട്ടുകോണം ടെമ്പിള്‍ റോഡ് ലില്ലി ഡെയില്‍ വീട്ടില്‍ പരേതനായ മധുവിന്റെയും ഉഷയുടെയും മകളാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ചൊവ്വാഴ്ച വീട്ടുവളപ്പില്‍ സംസ്കരിക്കും.