2016 ലെ പോക്സോ കേസിലെ അതിജീവിത വീണ്ടും പീഡനത്തിനിരയായി; പതിനഞ്ചുകാരി വീട്ടിൽ പ്രസവിച്ചു
കൊല്ലം: പീഡനത്തിനിരയായ പതിനഞ്ചുകാരി പ്രസവിച്ചു. സ്വന്തം വീട്ടിൽവച്ചാണ് പതിനഞ്ചുകാരി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. പെൺകുട്ടി പ്രസവിച്ച വിവരം മറച്ചുവയ്ക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നു.
പ്രസവ ശേഷം പെൺകുട്ടിയുടെ അമ്മ കുഞ്ഞുമായി പുനലൂർ താലൂക്ക് ആശുപത്രിയിലെത്തി. താനാണ് പ്രസവിച്ചതെന്നായിരുന്നു ഇവർ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. സംശയം തോന്നി വീട്ടുകാർ പരിശോധന നടത്തിയപ്പോഴാണ് ഈ സ്ത്രീയല്ല പ്രസവിച്ചതെന്ന് മനസിലായത്.
തുടർന്ന് വിശദമായി ചോദ്യം ചെയ്തതോടെയാണ് മകളാണ് പ്രസവിച്ചതെന്ന് അമ്മ തുറന്നുപറഞ്ഞത്. 2016 ലാണ് പെൺകുട്ടി ആദ്യം പീഡനത്തിനിരയായത്. രണ്ടാമത് വീണ്ടും പീഡനത്തിനിരയായ കാര്യം പൊലീസ് അറിഞ്ഞിരുന്നില്ല.