മങ്കി പോക്സ് ലക്ഷണങ്ങളുമായി കേരളത്തിലെത്തി; ചിക്കൻ പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ യുപി സ്വദേശി ആശുപത്രിയിൽ നിന്ന് ചാടിപ്പോയി
കൊച്ചി: മങ്കിപോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉത്തർപ്രദേശ് സ്വദേശി ചാടിപ്പോയി. ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുപ്പതുകാരനാണ് ചാടിപ്പോയത്. ഈ മാസം ആദ്യമാണ് ഇയാൾ യു എ യിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയത്.
മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ഇയാൾക്ക് ചിക്കൻ പോക്സാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് ചാടിപ്പോയത്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.