ഓപ്പറേഷൻ ക്ലീൻ ,കാസർകോട് നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 30 ഗ്രാം ബ്രൗൺ ഷുഗറുമായി 3പേരെ നീലേശ്വരം പോലീസ് അറസ്റ്റുചെയ്തു
നീലേശ്വരം :ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ് ന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോടി ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 30 ഗ്രാം ബ്രൗൺഷുഗറുമായി 3 പേർ പിടിയിലായി. കാസർകോടു നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന ബ്രൗൺഷുഗറുമായി പ്രതികളായ മുഹമ്മദ് അജ്മൽ എൻ ( 26) ,കൊണ്ടോട്ടി , അൻസിൽ എൻ വി അരീക്കോട് (22) , മുഹമ്മദ് ഫൈജാസ് മലപ്പുറം*( 22) എന്നിവരെ മണിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. KL 59 Q 7329 ബ്രീസാ കാറാണ് പ്രതികൾ ബ്രൗൺഷുഗർ കടത്താൻ ഉപയോഗിച്ചത്. നീലേശ്വരം പള്ളിക്കര ജംഗ്ഷനിൽ വെച്ചാണ് പ്രതികളെ കാഞ്ഞങ്ങാട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ , ഇൻസ്പെക്ടർ ശ്രീഹരി കെ.പി , സബ് ഇൻസ്പെക്ടർ ശ്രീജേഷ് , എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 11.30 ന് അറസ്റ്റ് ചെയ്തത്. നീലേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ഗീരിശൻ എം.വി , പ്രദീപൻ കെ.വി , വിനോദ്കെ , പ്രഭേഷ്കുമാർ, അമൽ രാമചന്ദ്രൻ , മനു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ലഹരിക്കെതിരെ ബോധവൽക്കരണത്തോടൊപ്പം ശക്തമായപരിശോധനകളും നടപടികളുമായി മുന്നോട്ട് പോവുകയാണ് നീലേശ്വരം പോലീസ് .രണ്ട് ദിവസത്തിനുള്ളിലെ രണ്ടാമത്തെ ലഹരി വേട്ടയാണ് നീലേശ്വരം പോലീസ് നടത്തിയിരിക്കുന്നത്