കാസര്‍കോട് : പൗരത്വഭേദഗതി നിയമം റദ്ദ്ചെയ്യണമെന്നാവശ്യപ്പെടുന്ന പ്രമേയം ജില്ലാ പഞ്ചായത്ത് യോഗത്തിൽ അവതരിപ്പിക്കുന്നതിന് അനുമതി തേടി എൽ .ഡി.എഫ് പാര്‍ലമെന്ററി കമ്മിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നോട്ടീസ് ന ൽ കി.അവതരിപ്പിക്കാനുദ്ദേശിക്കുന്ന പ്രമേയത്തിന്റെ ഉള്ളടക്കത്തോടുകൂടിയാണ് നോട്ടീസ് നൽ കിയിട്ടുള്ളത്.
കഴിഞ്ഞ ഡിസംബര്‍ 10ന് പാര്‍ലമെന്റ് അംഗീകരിച്ച് നിയമമായി വന്ന് ഒരു മാസത്തിലേറെ പിന്നിട്ടിട്ടും ജില്ലാ പഞ്ചായത്ത് ഭരണത്തിന് നേതൃത്വംകൊടുക്കുന്നയു .ഡി.എഫ്ൽ നിന്ന് നീക്കമൊന്നും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ എൽ .ഡി.എഫിന്റെ ജില്ലാ പഞ്ചായത്തംഗങ്ങള്‍ നോട്ടീസ് നൽ കിയത്. സംസ്ഥാനനിയമസഭയും, ജില്ലയിലെ തന്നെ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ അടിയന്തിര യോഗം വിളിച്ചുചേര്‍ത്ത് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം അംഗീകരിച്ചിട്ടുണ്ട്.എന്നാൽ യു.ഡി.എഫ് നേതാക്കള്‍ നേതൃത്വം ന കുന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തി മുന്‍കൈ എടുക്കാതിരുന്നതിനാലാണ് എ .ഡി.എഫ് പാര്‍ലമെന്ററി പാര്‍ടി ബുധനാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നേരിട്ട് പ്രമേയത്തിനുള്ള നോട്ടീസ് ന ൽ കിയത്.ഡോ:വി.പി.പി.മുസ്തഫ, അവതാരകനും, ഇ.പത്മാവതി അനുവാദകയുമായാണ് എ .ഡി.എഫിനുവേണ്ടി പ്രമേയ നോട്ടീസ് സമര്‍പ്പിച്ച ത് .