മകന്റെ കുത്തേറ്റ് അമ്മയുടെ കുടല് പുറത്തുവന്നു, നില അതീവഗുരുതരം; പ്രതി റിമാന്‍ഡില്‍
അങ്കമാലി: മകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ അമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (51) ആണ് ചികിത്സയിലുള്ളത്.
മകന് കിരണിനെ (27) നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കിരണ്‍ റിമാന്‍ഡിലാണ്. ആഴത്തിലുള്ള കുത്തില്‍ കുടല് പുറത്തുവന്ന് മേരി അത്യാസന്ന നിലയിലാണ്. അങ്കമാലി എല്‍.എഫ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മേരിയുടെ തലയില്‍ രക്തം കട്ട പിടിച്ചു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അടിപിടി കേസുകളിലും മാല മോഷണ കേസുകളിലും പ്രതിയായ കിരണ്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്