കർണാടക മുഖ്യമന്ത്രിക്ക് കൊവിഡ്; ഡൽഹി സന്ദർശനം റദ്ദാക്കി
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ വസതിയിൽ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രി. ബൊമ്മയുടെ ആരോഗ്യത്തിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ദില്ലി സന്ദർശനം അടക്കം മുഖ്യമന്ത്രിയുടെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വേഗം സുഖമാകട്ടെ എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ബസവരാജ് ബൊമ്മയ്ക്ക് സന്ദേശം അയച്ചു.