ലഹരിവേട്ട തുടരുന്നു ; ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് മുമ്പും ലഹരിക്കേസിലുള്പെട്ട വാറന്റ് പ്രതി
മേല്‍പറമ്പ്: നഗരത്തില്‍ വീണ്ടും ലഹരിവേട്ട. ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റിലായി. മുമ്പും ലഹരിക്കേസിലുള്പെട്ട വാറന്റ് പ്രതിയാണ് പിടിയിലായത്. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന് പരിധിയിലെ സി എച് റഫീഖ് (42) ആണ് 0.143 ഗ്രാം ബ്രൗണ്‍ ഷുഗറുമായി അറസ്റ്റിലായത്.
വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. മേല്‍പറമ്പ് സിഐ ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ എസ്ഐ വിജയന്, ജൂനിയര്‍ എസ്ഐ ശരത് സോമന്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഹിതേഷ്, സുഭാഷ്, സകറിയ എന്നിവര്‍ ചേര്‍ന്നാണ് ഉദുമ മാങ്ങാട് വെച്ച് ലഹരിവേട്ട നടത്തിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ ശനിയാഴ്ച വൈകീട്ടോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. റഫീഖിന്റെ പേരില്‍ നേരത്തേ കഞ്ചാവ് പിടികൂടിയതിന് ആദൂരില്‍ കേസുണ്ട്. കുമ്പളയില്‍ വാറന്റ് കേസിലെ പ്രതി കൂടിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു