ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് ജനുവരി 22ന് വധശിക്ഷ നടപ്പാക്കിയേക്കില്ല. പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹരജി നല്‍കിയിട്ടുണ്ട്. രാഷ്ട്രപതി ദയാഹരജി തള്ളിയതിന് ശേഷം വധശിക്ഷ നടപ്പാക്കാന്‍ 14 ദിവസത്തെ സമയം ലഭിക്കും. അതിനാല്‍ ശിക്ഷ നടപ്പാക്കുന്നത് വൈകിയേക്കാമെന്ന സൂചന. ചൊവ്വാഴ്ചയാണ് സുപ്രീംകോടതി മുകേഷ് സിങ്, വിനയ് ശര്‍മ എന്നിവരുടെ തിരുത്തല്‍ ഹരജികള്‍ തള്ളിയത്. ഇതിന് പിന്നാലെയാണ് മുകേഷ് സിങ് ദയാഹരജി ഫയല്‍ ചെയ്യുകയായിരുന്നു.
വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുകേഷ് സിങ്ങിെന്റ ഹരജിയില്‍ വാദം ഡല്‍ഹി ഹൈകോടതിയില്‍ തുടരുകയാണ്.നിയമനടപടികള്‍ പരമാവധി വൈകിപ്പിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് ഡല്‍ഹി പൊലീസ് ഹൈകോടതിയില്‍ അറിയിച്ചു. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് ചേംബറില്‍ പരിഗണിച്ചാണ് പ്രതികളുടെ തിരുത്തല്‍ ഹരജികള്‍ തള്ളിയിരുന്നത്. ദയാഹരജി രാഷ്ട്രപതി ഉടന്‍ തീര്‍പ്പാക്കിയേക്കുമെന്നാണ് സൂചന.