കാറിൽ കടത്തുകയായിരുന്ന എംഡിഎംഎ, രണ്ട് കിലോ ഗ്രാം കഞ്ചാവ് എന്നിവയുമായി രണ്ട് പേർ പിടിയിൽ
നീലേശ്വരം: നീലേശ്വരത്ത് വൻമയക്കുമരുന്ന് വേട്ട. നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിനടുത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഇനോവ കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എംഡിഎംഎ, രണ്ട് കിലോ ഗ്രാം കഞ്ചാവ് എന്നിവയുമായി രണ്ട് പേർ പിടിയിലായി. കണ്ണൂർ ജില്ലയിലെ നിസാം എ (32), മുഹമ്മദ് ത്വാഹ ടി (20) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ, നീലേശ്വരം ഇൻസ്പെക്ടർ കെ പി ശ്രീഹരി, എസ്ഐ ശ്രീജേഷ് കെ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്.
പൊലീസ് സംഘത്തിൽ നീലേശ്വരം സ്റ്റേഷനിലെ എസ്സിപിഒമാരായ കുഞ്ഞബ്ദുല്ല, പ്രദീപൻ, ഗിരീശൻ എംവി, സിപിഒമാരായ പ്രബീഷ് കുമാർ, അമൽ, രാമചന്ദ്രൻ, ഷൈജു എന്നിവർ ഉണ്ടായിരുന്നു.